കൊച്ചി: കേരളാ ബാങ്കിനെ റിസർവ് ബാങ്ക് സി ക്ലാസ് പട്ടികയിലേക്ക് തരം താഴ്ത്തി. വായ്‌പ വിതരണത്തിനടക്കം കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
നബാർഡിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. 25 ലക്ഷം രൂപയ്ക്ക് മുകളിൽ വ്യക്തിഗത വായ്‌പ നൽകരുതെന്ന് ബാങ്കിന് നിർദേശം നൽകിയിട്ടുണ്ട്. നൽകിയ വായ്‌പ ഘട്ടങ്ങളായി വേഗത്തിൽ തിരിച്ചുപിടിക്കണമെന്നും നിർദേശമുണ്ട്.
വായ്പ്‌പ നിയന്ത്രണത്തിൽ വിവിധ ശാഖകൾക്ക് ബാങ്ക് കത്തയച്ചിട്ടുണ്ട്. റിസർവ് ബാങ്കിന്റെ പുതിയ പട്ടികയനുസരിച്ച് ബാങ്ക് സി ക്ലാസ് പട്ടികയിലാണെന്നും വ്യക്തിഗത വായ്‌പകൾ 25 ലക്ഷത്തിൽ കൂടരുതെന്നുമാണ് നിർദ്ദേശം.
ഉയർന്ന തുകയുടേതായി നിലവിൽ ഭവന, കാർഷികം അടക്കം മറ്റ് വായ്‌പകളാണ് കൂടുതൽ അതിനാൽ വ്യക്തിഗത വായ്പയ്ക്ക് 25 ലക്ഷം എന്ന പരിധി ബാധിക്കില്ലെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്.
കേരളാ ബാങ്കിൻ്റെ റാങ്കിങ് മാനദണ്ഡങ്ങൾ വിലയിരുത്താൻ റിസർവ് ബാങ്ക് ഏർപ്പെടുത്തിയ കൺട്രോളിങ് അതോറിറ്റിയാണ് നബാർഡ്. ഭരണസമിതിയിൽ രാഷ്ട്രീയ നോമിനികൾക്ക് പുറമെ ആവശ്യത്തിന് പ്രൊഫഷണലുകൾ ഇല്ലാത്ത ബാങ്കിനെ സംബന്ധിച്ച് തിരിച്ചടിയായി.
Kerala Bank downgraded. A blow to the Pinarayi government